x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യാ​ന്പ​ല​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റി​ന്‍റെ എ​ൻ​ഒ​സി പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ

വെബ് ഡെസ്ക്
Published: October 29, 2026 05:20 AM IST | Updated: October 29, 2026 05:20 AM IST

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ല​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ റെ​യി​ൻ​ബോ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ എ​ൻ​ഒ​സി പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു വ​ർ​ഷ​മാ​യി എ​ന്‍​ഒ​സി പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ പി.​വി. പ​വി​ത്ര​ൻ പ​റ​ഞ്ഞു.

മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന 13 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​ന്പ​താം നി​ല​യി​ലെ സി-1 ​എ​ന്ന മു​റി​യി​ൽ തീ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു.
ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ മൂ​ന്നു യൂ​ണി​റ്റ് ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. കെ​ട്ടി​ട​ത്തി​ലെ അ​ഗ്നി​സു​ര​ക്ഷ സം​വി​ധാ​നം ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് തീ​പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട ടാ​ങ്കി​ൽ വെ​ള്ള​ത്തി​ന്‍റെ കു​റ​വും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​ത് വൈ​കി​ച്ചു.

ഒ​ന്പ​താം നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഒ​ഴി​ച്ച് മ​റ്റ് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും ഫ​യ​ർ​ഫോ​ഴ്സി​ന് തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ന്‍​ഒ​സി പു​തു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

Tags :

Recent News

Corehub Up