x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളി​യ​തിന് പി​ഴചു​മ​ത്തി

വെബ് ഡെസ്ക്
Published: August 2, 2026 12:44 AM IST | Updated: August 2, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലും പൊ ​തു ഇ​ട​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം ക​ണ്ടെ​ത്തി. ചി​റ​ങ്ങ​ര അ​മ്പ​ല​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ കൊ​ര​ട്ടി - പു​ളി​ക്ക​ക​ട​വ് റോ​ഡി​ലെ തെ​ക്കെ അ​ങ്ങാ​ടി​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ വ്യ​ക്തി​യെ ക​ണ്ടെ​ത്തി 5000 രൂ​പ പി​ഴ ചു​മ​ത്തി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക് കെ.​കെ. ബി​ജു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​ന്ദ്ര, എം.​സി.​എ​ഫ്. കെ​യ​ർ​ടേ​ക്ക​ർ എം.​ആ​ർ. ര​മ്യ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ഷാ​ജി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്, സ്റ്റെ​ഫി റാ​ണി എ​ന്നി​വ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews waste

Recent News

Corehub Up