x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യ്ക്കും മ​ക​നും ര​ക്ഷ​ക​രാ​യി അ​ഗ്നി​രക്ഷാസേ​ന

വെബ് ഡെസ്ക്
Published: September 17, 2026 04:10 AM IST | Updated: September 17, 2026 04:10 AM IST

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന ക​ര​യ്ക്ക് ക​യ​റ്റു​ന്നു.

മ​ഞ്ചേ​രി : അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​ക്കും ര​ക്ഷി​ക്കാ​നി​റ​ങ്ങി കു​ടു​ങ്ങി​പ്പോ​യ മ​ക​നും മ​ഞ്ചേ​രി അ​ഗ്നി​രക്ഷാ സേ​ന ര​ക്ഷ​ക​രാ​യി. തൃ​ക്ക​ല​ങ്ങോ​ട് എ​ള​ങ്കൂ​ർ ത​ള​പ്പാ​ക്കു​ഴി​യി​ലാ​ണ് സം​ഭ​വം.

എ​ണ്‍​പ​തു വ​യ​സു​കാ​രി​യാ​യ ന​റു​ക്ക​ൻ വീ​ട്ടി​ൽ ചെ​ള്ളി​ച്ചി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ പ​ത്ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ട്. കി​ണ​റ്റി​ൽ വീ​ണ മാ​താ​വി​നെ ര​ക്ഷി​ക്കാ​നാ​യി മ​ക​ൻ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി. എ​ന്നാ​ൽ കി​ണ​റ്റി​ലി​റ​ങ്ങി​യ ഇ​യാ​ൾ​ക്കും തി​രി​കെ ക​യ​റാ​നാ​യി​ല്ല. ഉ​ട​ൻ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് മ​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി.

സേ​നാം​ഗം കി​ണ​റ്റി​ലി​റ​ങ്ങി ര​ണ്ട് പേ​രെ​യും നെ​റ്റി​ൽ ക​യ​റ്റി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ ദു​ർ​ഘ​ട​മാ​യ കി​ണ​റ്റി​ൽ അ​തി​സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങി​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എം.​വി. അ​നൂ​പി​നെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ഗി​രീ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ര​മേ​ഷ്, എം.​എം. മി​ഥു​ൻ, എം. ​സ​ജീ​ഷ്, പി.​പി. അ​ബ്ദു​സ​മീം, ഹോം ​ഗാ​ർ​ഡു​മാ​രാ​യ പി. ​ഗ​ണേ​ഷ് കു​മാ​ർ, പി. ​സു​രേ​ഷ്, ജോ​ജി ജേ​ക്ക​ബ് എ​ന്നി​വ​രെ​യും നാ​ട്ടു​കാ​ർ അ​നു​മോ​ദി​ച്ചു.

Tags : District News Nattuvishesham elderly woman Rescue Services

Recent News

Corehub Up