പാലാ: ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെയും മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഫസ്റ്റ് എയ്ഡ് അവയര്‍നസ് ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസാ മരിയ അധ്യക്ഷ വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജെസ്ലിന് പി. ജോസ്, വോളന്റിയര്‍മാരായ ജെസ്ലിന് ജോബി, അഞ്ചു സിജു, മാര്‍ സ്ലീവാ മെഡിസിറ്റി ക്ലിനിക്കല്‍ എഡ്യൂക്കേറ്റര്‍ നീതു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Tags : First Aid Awareness Class nattuvisesham local news.