x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ സജീവമായി എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയ​ര്‍​മാ​ര്‍

വെബ് ഡെസ്ക്
Published: August 4, 2026 10:48 PM IST | Updated: August 4, 2026 10:48 PM IST

ഹോ​ളി​ക്രോ​സ് കോ​ളജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്നു.

തേ​ഞ്ഞി​പ്പ​ലം: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയ​ര്‍​മാ​ര്‍. തോ​ര്‍​ത്ത്, ബ്ലാ​ങ്ക​റ്റ്, ബെ​ഡ്ഷീ​റ്റ്, നൈ​റ്റി, ടീ-​ഷ​ര്‍​ട്ട്, ഡ​യ​പ്പ​ര്‍, സാ​നി​റ്റ​റി നാ​പ്കി​ന്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി ക്യാ​മ്പു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യ വി​വി​ധ സാ​ധ​ന​ങ്ങ​ളാ​ണ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ കൈ​മാ​റി​യ​ത്.

ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയ​ര്‍​മാ​രു​ടെ സേ​വ​നം ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തു​ട​ര്‍​സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി ല​ഭ്യ​മാ​ണെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല പ്രോ​ഗ്രാം കോ ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി. വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മി​ക്ക​യി​ട​ത്തും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും ശു​ചീ​ക​രി​ക്ക​ല്‍, കി​ണ​റു​ക​ളു​ടെ ക്ലോ​റി​നേ​ഷ​ന്‍, പ​രി​സ​ര ശു​ചീ​ക​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​രു​ക​യാ​ണ്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​വി​ധ ജി​ല്ലാ കോ​ ഓർഡി​നേ​റ്റ​ര്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്.

Tags : Nattuvishesham Local News Flood NSS volunteers

Recent News

Corehub Up