മേരിഗിരി ഫൊറോനാതല പാരിഷ് കൗൺസിൽ സംഗമം മേരിഗിരി പാരിഷ് ഹാളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
തേർത്തല്ലി: പരസ്പര സ്നേഹത്തിൽ വളരാൻ കഴിയണമെന്നും എതിർപ്പിന്റെ സ്വരങ്ങൾ നിഷേധിക്കേണ്ടതില്ലെന്നും കാഴ്ചപാടുകൾ നമ്മെ മാറ്റേണ്ടതുണ്ടെന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. മേരിഗിരി ഫൊറോനയിലെ പാരീഷ് കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഫൊറോനാതല സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ ആമുഖ പ്രഭാഷണം നടത്തി. തലശേരി അതിരൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ജോബി കോവാട്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഫൊറോന കോ-ഓർഡിനേറ്റർ ഷെൽമോൻ പൈനാടത്ത് പ്രസംഗിച്ചു.
Tags :