രാജാക്കാട്: ഓരോരുത്തര്‍ക്കും ഓരോ ഹോബികളുണ്ടാകും. അതു ചിലപ്പോള്‍ നമുക്കു കൗതുകവും മനോഹരമായ കാഴ്ചകളുമായി മാറാം.രാജാക്കാട് മുല്ലക്കാനം സ്വദേശി കാഞ്ഞിരക്കാട്ട് സുജിത്തിന്റെ വീട്ടിലെത്തിയാല്‍ അപൂർവ നാണയങ്ങളുടെ ശേഖരം കാണാനാകും. ഇന്ത്യ അടക്കമുള്ള 250 രാജ്യങ്ങളുടെ കറന്‍സികളുടെയും നാണയങ്ങളുടെയും വലിയ ശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. ഇതു വെറുമൊരു നാണയശേഖരം മാത്രമല്ല ചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയ നാണയം മുതല്‍ ഓട്ടക്കാലണയും ഒരണയും രണ്ടണയും തുടങ്ങി ഒരു പൈസയും രണ്ടു പൈസയും എല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
വിദേശ രാജ്യങ്ങളുടെ പഴയതും പുതിയതുമടക്കമുള്ള നാണയങ്ങളും കറന്‍സികളും തേടിയുള്ള സുജിത്തിന്റെ യാത്ര കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. രണ്ടായിരത്തില്‍ നടന്ന രാജാക്കാട് ഫെസ്റ്റിലെ നാണയശേഖരങ്ങളുടെ പ്രദര്‍ശനമാണ് ഇദ്ദേഹത്തിന് പ്രചോദനമായത്.
ഒരു കാലഘട്ടത്തിലെ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന നാണയശേഖരം വരും തലമുറയ്ക്കായി കാത്തുവയ്ക്കുകയാണ് സുജിത്ത്. നാണയശേഖരങ്ങളുടെ പ്രദര്‍ശനമൊരുക്കി പുതിയ തലമുറയ്ക്കു ചരിത്രപഠനത്തിന് അവസരമൊരുക്കുകയെന്നതാണ് സുജിത്തിന്റെ അടുത്ത ലക്ഷ്യം.
Tags :