ഗാന്ധിദര്‍ശന്‍ പെരിന്തല്‍മണ്ണ ഉപജില്ലാ കലോത്സവം ചെമ്മല എയുപി സ്കൂളില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുധ പൊട്ടിപ്പാറ ഉദ്ഘാടനം ചെയ്യുന്നു.
പുലാമന്തോള്‍: ഒന്‍പത് ഇനങ്ങളിലായി 600-ഓളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച ഗാന്ധിദര്‍ശന്‍ പെരിന്തല്‍മണ്ണ ഉപജില്ലാ കലോത്സവത്തില്‍ എഎംയുപി സ്കൂള്‍ പൂവത്താണിയും ജിഎച്ച്എസ്എസ് കുന്നക്കാവും ചാമ്പ്യന്മാര്. യുപി വിഭാഗത്തില്‍ 51 പോയിന്റോടെയാണ് പൂവത്താണിയുടെ നേട്ടം. 43 പോയിന്റോടെ എയുപിഎസ് പാതായിക്കര രണ്ടാം സ്ഥാനവും 41 പോയിന്റോടെ വിആര്യുപി സ്കൂള്‍ മുതുകുറിശ്ശി മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 63 പോയിന്റ് നേടി ജിഎച്ച്എസ്എസ് കുന്നക്കാവ് ഒന്നാം സ്ഥാനം നേടി. പിടിഎംഎച്ച്എസ്എസ് താഴെക്കോട് (56 പോയിന്റ്) രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് ആനമങ്ങാട് (41 പോയിന്റ്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ചെമ്മല എയുപി സ്കൂളില്‍ നടന്ന കലോത്സവം പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് സുധ പൊട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി. ഇസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ബാവ ബഷീര്‍, വാര്‍ഡ് അംഗങ്ങളായ അബ്ദുള്‍ കമാല്‍, അധ്യാപിക കാര്‍ത്തിക, പിടിഎ പ്രസിഡന്റ് എന്‍.പി. ആബിദ്, പ്രധാനധ്യാപകന് ടി.കെ. സുബൈര്‍, ഗാന്ധിദര്‍ശന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എന്‍. ഹരിദാസ്, എന്‍.പി. മുരളി, ആര്. രാജേഷ്, പി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസര്‍ എന്‍.പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എഇഒ കെ.ടി. കുഞ്ഞുമൊയ്തു വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
Tags :