തിരുവമ്പാടി ടൗണിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ തെരുവ് വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
തിരുവമ്പാടി ടൗണിൽ നടന്ന പരിപാടി യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് പഞ്ചായത്ത് കൺവീനർ അസ്കർ ചെറിയമ്പലം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. മോയിൻ, കേരള കോൺഗ്രസ് -ജോസഫ് ജില്ലാ കമ്മിറ്റി അംഗം ദീപാ ഷൈജോ എന്നിവർ പ്രസംഗിച്ചു.
Tags :