പ്രഫ. ഗോപി പുഞ്ചമൺ മുഖ്യപ്രഭാഷണം നടത്തുന്നു.
പുതുപ്പള്ളി: സൗഹൃദവേദി വയലാർ അനുസ്മരണം നടത്തി. അധ്യാപക അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.കെ.പി. ജോയി അധ്യക്ഷത വഹിച്ചു.കാലടി സർവകലാശാല മുൻ പ്രഫസർ ഗോപി പുഞ്ചമൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു കെ. പോൾ, സെക്രട്ടറി ഐസക് വട്ടവേലി, കോ-ഓർഡിനേറ്റർ എൻ.കെ. ഋഷി രാജൻ, ജോയിന്റ് സെക്രട്ടറി എം.ആർ. ഗോപാലകൃഷ്ണപിള്ള, അഡ്വ. സുരേന്ദ്രൻ, റാണി വിനോദ്, എ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. സൗഹൃദവേദി പാട്ടുക്കൂട്ടത്തിന്റെ ഗാനസന്ധ്യയിൽ പ്രശസ്ത വെറ്ററിനറി സർജൻ ഡോ. സാബു സി. ഐസക്കിന്റെ സാന്നിധ്യം ശ്രദ്ധേയമായി. വയലാർ ചലച്ചിത്ര ഗാനാലാപനവും കവിതാലാപനവും പരിപാടിയെ കൂടുതൽ ആകർഷകമാക്കി.
Tags :