x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന ഇ​ട​വ​ക തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന ഇ​ട​വ​ക ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി നി​റ​വി​ല്‍

വെബ് ഡെസ്ക്
Published: October 30, 2026 12:28 AM IST | Updated: October 30, 2026 12:28 AM IST

തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന​പ​ള്ളി

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​ന​ത്തെ ആ​ത്മീ​യ, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക  മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​നാ ദൈ​വാ​ല​യം ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ലേ​ക്ക്. ന​വം​ബ​ര്‍ ഒ​ന്നി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷ വേ​ള​യി​ല്‍ ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്  തു​ട​ക്കം കു​റി​ക്കും.

2027 ന​വം​ബ​റി​ല്‍ തൃ​ക്കൊ​ടി​ത്താ​നം ഇ​ട​വ​ക സ്ഥാ​പി​ത​മാ​യി​ട്ട് 125 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും.1902 ന​വം​ബ​ര്‍ 30നാ​ണ് തൃ​ക്കൊ​ടി​ത്താ​ന​ത്ത് ആ​ദ്യ​ത്തെ പ​ള്ളി​യു​ടെ  ആ​ശീ​ര്‍​വാ​ദം ന​ട​ന്ന​ത്. ക​ണ്ട​ങ്ക​രി കു​ര്യാ​ക്കോ​സ് അ​ച്ച​ന്‍ മു​ഖ്യ കാ​ര്‍​മി​ക​നാ​യി ആ​ദ്യ പ​ള്ളി​യു​ടെ ആ​ശീ​ര്‍​വാ​ദം ന​ട​ന്നു. ന​വീ​ക​രി​ച്ച് നി​ര്‍​മ്മി​ച്ച ദൈ​വാ​ല​യം 1952 ന​വം​ബ​ര്‍ 20ന് ​ആ​ര്‍​ച്ച്ബി​ഷ​പ്പ്  മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് ആ​ശീ​ര്‍​വ​ദി​ച്ചു. ഇ​പ്പോ​ഴ​ത്തെ ദൈ​വാ​ല​യം 2007 ലാ​ണ് കൂ​ദാ​ശ ചെ​യ്ത​ത്. 2000 ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ തൃ​ക്കൊ​ടി​ത്താ​നം ഇ​ട​വ​ക​യി​ലു​ള്ള​ത്.

ദ​രി​ദ്ര​രി​ല്ലാ​ത്ത ഇ​ട​വ​ക പ​ദ്ധ​തി പ്ര​ഖ്യാ​പ​നംഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍​ബാ​ന. 5.30ന് ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ.​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​നു ജോ​ബ് എം​എ​ല്‍​എ ജെ​സി​ഐ​എം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. ദ​രി​ദ്ര​രി​ല്ലാ​ത്ത ഇ​ട​വ​ക പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ഡോ. ​ജോ​ര്‍​ജ് പ​ട​നി​ലം നി​ര്‍​വ​ഹി​ക്കും.ഹെ​ല്‍​പ്പ് ഡ​സ്‌​ക്, വെ​ബ് സൈ​റ്റ് സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം കോ​ട്ട​യം ന​വ​ജീ​വ​ന്‍ ട്ര​സ്റ്റ് ഡ​യ​റ​ക്‌​ട​റും സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി. ​യു. തോ​മ​സ് നി​ര്‍​വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, ലി​ജു കു​ര്യാ​ക്കോ​സ് മ​ണി​മു​റി, ജിം ​ജോ​സ​ഫ്, ഇ​ട​വ​ക​ദി​ന ക​ണ്‍​വീ​ന​ര്‍ ലാ​ലി​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സി​ബി മു​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.സ​മ്മേ​ള​ന​ത്തി​ല്‍ കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സി​നെ ഇ​ട​വ​ക​യു​ടെ  പാ​രി​ഷ് വാ​രി​യേ​ഴ്സാ​യി  ബാ​ഡ്ജ് ന​ല്‍​കി ആ​ദ​രി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തു​ന്ന​വ​ർ, വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ, സ​ന്യാ​സ വ്ര​ത സ്വീ​ക​ര​ണ​ത്തിന്‍റെ​യും വി​വാ​ഹ​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി പ്ര​തീ​ക​മാ​യി കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് 125 മു​ത്തു​ക്കു​ട​ക​ളു​മാ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക. മാ​ലാ​ഖ​മാ​രു​ടെ വേ​ഷം അ​ണി​ഞ്ഞ് 125 കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കും. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍  പു​ന്ന​ശേ​രി, ഫാ.​കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത്, ഫാ. ​സേ​വ്യ​ര്‍ ഇ​വുംമൂ​ട്ടി​ൽ, ഫാ. ​ജോ​ര്‍​ജ് പു​ന്നൂ​ര്‍ പു​ത്ത​ന്‍​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ലി​ജു കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് സേ​വ്യ​ർ, സി.​സി. സ്‌​ക​റി​യ, ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ ജിം ​ജോ​സ​ഫ്, ഇ​ട​വ​ക​ദി​ന ക​ണ്‍​വീ​ന​ര്‍ ലാ​ലി​ച്ച​ന്‍ പു​ളി​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സി​ബി മു​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags :

Recent News

Corehub Up