പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ഡിസംബര്‍ മുതല്‍ പെന്ഷന് ലഭിക്കുന്നതിന് നവംബര്‍ രണ്ടുമുതല്‍ കെഎസ്ആര്‍ടിസി ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള മസ്റ്റര്‍ റോളില്‍ പെന്‍ഷന്‍കാര്‍ ഒപ്പ് രേഖപ്പെടുത്തണം. നേരിട്ടെത്താന്‍ പറ്റാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
60 വയസ് തികയാത്ത ഫാമിലി പെന്‍ഷന്‍കാര്‍ അവര്‍ താമസിക്കുന്ന പ്രദേശത്തുള്ള ഗസറ്റഡ് ഓഫിസർ, വില്ലേജ് ഓഫിസര്‍, ഗവ. എച്ച്എസ്, എച്ച്എസ്എസ് എന്നിവിടങ്ങളിലെ പ്രഥമാധ്യാപകരില്‍ നിന്നുള്ള നോണ്‍ റീ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
60 വയസ് കഴിഞ്ഞവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്കിയാല് മതി. എല്ലാ പെന്‍ഷന്‍കാരും എസ്ബിഐയിലെ അക്കൗണ്ട് ലൈവാക്കി വെക്കണമെന്ന് പെന്‍ഷനേഴ്സ ഓര്ഗനൈസേഷന് ചങ്ങനാശേരി യൂണിറ്റ് സെക്രട്ടറി അറിയിച്ചു.
Tags :