ലക്ഷ്യ - 2025 ടെക്നോ കൾച്ചറൽ ഫെസ്റ്റ് യുടൂബര് അബിൻ ബാബ്സ് എബ്രഹാം ഉദ്ഘാടനംചെയ്യുന്നു.
കൊരട്ടി: പൊങ്ങം നൈപുണ്യ കോളജിൽ ലക്ഷ്യ - 2025 ടെക്നോ കൾച്ചറൽ ഫെസ്റ്റ് യുടൂബര് അബിൻ ബാബ്സ് എബ്രഹാം ഉദ്ഘാടനംചെയ്തു.
കോളജ് പ്രിൻസിപ്പൽ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ കൃപ സുരേഷ്, ഡോ. ജീന ആന്റണി, നിഖിൽ വർഗീസ്, പ്രോഗ്രാം കൺവീനർ ഫെബിൻ ഡേവിസ്, കെ.ജി ഹന്ന, അലൻ കെ. ജോജോ, കോളജ് യൂണിയൻ ചെയർപേഴ്സൺ തീർഥ സുരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കളമശേരിയാണ് ഓവറോൾകിരീടം നേടിയത്.