സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മെഡിക്കൽ കോളജ് ഏരിയയ്ക്ക് പി.എസ്. സെൽവരാജ് ട്രോഫി കൈമാറുന്നു.
കോഴിക്കോട്: കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ മെഡിക്കൽ കോളജ് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. വെസ്റ്റ്ഹിൽ ഏരിയ രണ്ടാം സ്ഥാനവും വടകര മൂന്നാം സ്ഥാനവും നേടി.
വടകര വിഎച്ച്എസ്ഇ മേഖലാ കാര്യലയത്തിലെ ടി. സന്ധ്യ, കക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ എസ്.പി. ഐശ്വര്യ എന്നിവർ കലാതിലകങ്ങളായി.
കോഴിക്കോട് ഐടിഐയിലെ കെ. ശ്യാംദാസാണ് കലാപ്രതിഭ. സർഗോത്സവ് 26 എന്ന് പേരിട്ട കലോത്സവത്തിന്റെ സമാപന സമ്മേളനം കുന്നംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. സെൽവരാജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, കലാകായിക സമിതി കൺവീനർ വി, വിനീജ എന്നിവർ പ്രസംഗിച്ചു. 30 മത്സര ഇനങ്ങളിലായി നടന്ന ആവേശകരമായ മത്സരത്തിൽ അഞ്ഞൂറിലധികം മത്സരാർത്ഥികൾപങ്കെടുത്തു.