ചങ്ങനാശേരി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള നിയമന സംവരണം നടപ്പിലാക്കുന്നതിന്റെ പേരില്‍ എയ്ഡഡ് മേഖലയെ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത.
ഭിന്നശേഷി നിയമനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗം എന്ന നിലയില്‍ ജില്ലാതല ഡിജിറ്റല്‍ റോസ്റ്റര്‍ അപ്പോയിന്റ് മാനേജ്മെന്റ് എന്ന സംവിധാനം നടപ്പിലാക്കുന്നതിലൂടെയാണ് എയ്ഡഡ് മേഖലയിലെ മുഴുവന്‍ നിയമനങ്ങളിലും ഇടപെടുവാനുള്ള നീക്കം നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറി തയാറാക്കിയ കത്തിലെ ഒമ്പതാം ഇനമായി എയ്ഡഡ് മേഖലയിലെ എല്ലാ നിയമങ്ങളും ഭാവിയില്‍ ഏറ്റെടുക്കാനുള്ള നീക്കം എന്ന സൂചനയാണ് നല്‍കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ കാലാകാലങ്ങളായി നടന്നു വരുന്ന നിയമന രീതിയിലെ മാനേജ്മെന്റുകളുടെ പങ്കാളിത്തം ഒഴിവാക്കുവാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത മുന്നറിയിപ്പ് നല്കി.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത ഡയറക്ടര്‍ റവ.ഡോ.സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, സി. റ്റി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര, അഡ്വ. മനു ജെ വരാപ്പള്ളി, ലിസി ജോസ്, പി.സി കുഞ്ഞപ്പന്, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി കെ.എസ് ആന്ററണി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, ജെസി ആന്റണി,സിസി അമ്പാട്ട്, ജോര്‍ജ് വര്‍ക്കി, ജോസി ഡൊമിനിക്ക്, സിനി പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു