ചേർത്തല: നൈപുണ്യ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തിൽ ചേര്‍ത്തല ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ എൻ.എൽ. ലളിതകുമാരി ഉദ്ഘാടനം ചെയ്തു. നൈപുണ്യ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഡിവിഷണ് കൗൺസിലർ ഷൈനത ബൈജു, കോളജ് ജോയിന്റ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോയൽ ജോസഫ്, അർജുൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേനാംഗങ്ങൾക്ക് ആദരസൂചകമായി സമ്മാനങ്ങൾ കൈമാറി.