x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​പ​ടി​ക്ക​ല്‍ ആ​രോ​ഗ്യ​പ​രി​ച​ര​ണം; സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​റു​മാ​യി വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 31, 2026 12:02 AM IST | Updated: October 31, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് തു​ട​ര്‍​പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​യു​മാ​യി വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള പ്രൈ​മ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ തു​ട​ര്‍​പ​രി​ച​ര​ണ​ത്തി​ന് കൈ​മാ​റു​ന്ന കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കാ​ണ് സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്.

2025-26 സാ​മ്പ​ത്തി​ക വ​ര്‍​ഷം പ്ലാ​ന്‍ ഫ​ണ്ടി​ല്‍​നി​ന്ന് 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 82 കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്.രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ട്യൂ​ബു​ക​ള്‍ മാ​റ്റു​ക, മൂ​ത്ര​സ​ഞ്ചി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റോ​മ​യു​ടെ പ​രി​ച​ര​ണം, ശ​യ്യാ വ്ര​ണ​ങ്ങ​ളു​ടെ പ​രി​ച​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്.സി ​എ​ച്ച് സി​ക​ളി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യാ​നു​സ​ര​ണം കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.
കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സ​ഹാ​യം വീ​ട്ടു​പ​ടി​ക്ക​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ക കൂ​ടി​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​കെ.​ആ​ര്‍.​സ​ന്തോ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

 

Tags :

Recent News

Corehub Up