x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദി​ക സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 05:34 AM IST | Updated: October 28, 2026 05:34 AM IST

അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി സെ​ന്‍റ് വി​ന്‍​സെ​ന്‍റ് പ്രൊ​വി​ന്‍​ഷ്യാ​ല്‍ ഹൗ​സി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭ

കോ​ത​മം​ഗ​ലം: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്ഡി) കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി സെ​ന്‍റ് വി​ന്‍​സെ​ന്‍റ് പ്രൊ​വി​ന്‍​ഷ്യാ​ല്‍ ഹൗ​സി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​ദി​ക സം​ഗ​മം ന​ട​ത്തി. കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ത​ല​ശേ​രി, താ​മ​ര​ശേ​രി രൂ​പ​ത​ക​ളി​ലാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​സ്ഡി സ​ഹോ​ദ​രി​മാ​ര്‍ അ​താ​ത് ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ സ​ഹോ​ദ​ര വൈ​ദി​ക​രു​ടെ​യും സം​ഗ​മ​മാ​ണ് ന​ട​ത്തി​യ​ത്.

കോ​ത​മം​ഗ​ലം രൂ​പ​ത പ്രോ​ട്ടോ സി​ഞ്ച​ലൂ​സ് മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ ബ​ലി​യി​ല്‍ 47 വൈ​ദി​ക​ര്‍ സ​ഹ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ്രൊ​വി​ന്‍​ഷ്യാ​ല്‍ സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ കൊ​ച്ചു​റാ​ണി, കോ​ത​മം​ഗ​ലം രൂ​പ​താ സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. വി​ന്‍​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ഡോ. ജോ​സ് കു​ള​ത്തൂ​ര്‍, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ജോ​സ് പു​ല്‍​പ്പ​റ​മ്പി​ല്‍, ഇ​ടു​ക്കി രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ല്‍, എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ല്‍, ത​ല​ശേ​രി രൂ​പ​ത പ്രീ​സ്റ്റ് ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up