x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 11:33 PM IST | Updated: July 22, 2026 11:33 PM IST

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ട്ട​പ്പ​ന: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി ,പ്രി​യ​ങ്ക ഗാ​ന്ധി, കെ. ​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ പ്ര​ക​ട​നം കോ​ൺ​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന രാ​ജീ​വ് ഭ​വ​നി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു .

കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ജെ. ബെ​ന്നി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് മു​ത്ത​നാ​ട്ട്, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : protest march NattuVishasham DistrictNews

Recent News

Corehub Up