x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങ് വാ​ഴ​ക്കു​ള​ത്ത് ചാ​യ് കാ​ര്‍​ണി​വ​ല്‍ ഇ​ന്നു മു​ത​ല്‍


Published: January 14, 2026 11:33 PM IST | Updated: January 14, 2026 11:33 PM IST

തൊ​ടു​പു​ഴ: വാ​ഴ​ക്കു​ളം ഡ​യാ​ലി​സി​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 17 വ​രെ വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ രാ​ത്രി 10 വ​രെ വാ​ഴ​ക്കു​ള​ത്ത് ചാ​യ് കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കും. വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വാ​ഴ​ക്കു​ളം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍ററിന്‍റെ പ്ര​ചാ​ര​ണ​ത്തി​നും ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥ​വു​മാ​യാ​ണ് കാ​ര്‍​ണി​വ​ല്‍ ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍ററിന്‍റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​നാ​യി പ്ര​തി​മാ​സം നാ​ലു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വുവ​രു​ന്നു​ണ്ട്. പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്ത് ന​ല്‍​കു​ന്ന സെ​ന്‍ററി​ല്‍ ഇ​തി​നോ​ട​കം ര​ണ്ടാ​മ​ത്തെ ഷി​ഫ്റ്റും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 6300 പേർക്കു ഡ​യാ​ലി​സി​സ് ചെ​യ്തു ന​ല്‍​കാ​നാ​കു​മെ​ന്ന​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സെ​ന്‍റ​ര്‍ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. അ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡ​യാ​ലി​സി​സ് ക്ല​ബ് രൂ​പീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ കാ​ര്‍​ണി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ര്‍​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ഡ് സ്ട്രീ​റ്റും ഒ​രു​ക്കു​ന്നു​ണ്ട്. ഇ​ന്നു ബാ​ന്‍​ഡ് മ്യൂ​സി​ക്, 16ന് ​മാ​ജി​ക് ഷോ, ​പ​ഞ്ച​ഗു​സ്തി മ​ത്സ​രം, 17ന് ​ഗാ​ന​മേ​ള, നൃ​ത്തസ​ന്ധ്യ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. കാ​ര്‍​ണി​വ​ലി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം ഡ​യാ​ലി​സി​സ് സെ​ന്‍ററി​ലെ രോ​ഗി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ഉ​ദ്ദേശ്യത്തോടു​കൂ​ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സി​ജു സെ​ബാ​സ്റ്റ്യ​ന്‍, സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​യ്ക്ക​ല്‍, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ണി മെ​തി​പ്പാ​റ, ട്ര​ഷ​റ​ര്‍ സാ​ജു പി. ​ജോ​സ്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : dialysis nattuvishesham lcoal news

Recent News

Corehub Up