പ്രതികൾ
നേമം: നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒലിപ്പ് നടയിൽ കുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെ വീട് കുത്തി ത്തുറന്ന് 11 പവനും 45000 രൂപയും മോഷണം നടത്തിയ പ്രതികളെ പിടികൂടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ വലിയറത്തല സ്വദേശികളായ ദീപു, മഹേഷ് കുമാർ എന്നിവരെ നരുവാമൂട് പൊലിസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നൂതന സാങ്കേതികവിദ്യയുടെ സഹായത്താലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ എത്രയും വേഗം പിടികൂടാൻ സാധിച്ചത്.വർക്കല ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത ദീപുവിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട സ്വർണവും പണവും കണ്ടെടുത്തു. രണ്ടു പ്രതികളും ചേർന്ന് കുറച്ച് സ്വർണം പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കൂട്ടി തെളിവെടുപ്പ് നടത്തിയതിൽ വീട് കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പുപാര കണ്ടെടുത്തിട്ടുണ്ട്.
Tags :