x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ക്കോ​സൈ​റ്റ് ഫി​ല്‍​റ്റ​ര്‍ വി​ത​ര​ണം നി​ല​ച്ച​ത് അ​ന്വേ​ഷി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍

വെബ് ഡെസ്ക്
Published: October 30, 2026 12:06 AM IST | Updated: October 30, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: അ​ടി​ക്ക​ടി ര​ക്തം സ്വീ​ക​രി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​തി​ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ത​ല​സീ​മി​യ രോ​ഗി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ലൂ​ക്കോ​സൈ​റ്റ് ഫി​ല്‍​റ്റ​ര്‍ സെ​റ്റ് വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ര​ണ്ടു വ​ര്‍​ഷ​മാ​യെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും വാ​ങ്ങി​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍ ലൂ​ക്കോ​സൈ​റ്റ് ഫി​ല്‍​റ്റ​ര്‍ സെ​റ്റ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു സെ​റ്റി​ന് 1200 രൂ​പ വി​ല​യു​ണ്ട്. ഒ​രു രോ​ഗി​ക്ക് മാ​സം മൂ​ന്ന് ത​വ​ണ മാ​ത്ര​മേ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. ഒ​രു രോ​ഗി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​റ്റൊ​രാ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ല. മു​മ്പ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ബ്ല​ഡ് ബാ​ങ്കി​ല്‍ നി​ന്നും ഇ​ത് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Tags :

Recent News

Corehub Up