x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​ൽ എ​ഐ ഡി​ജി​റ്റ​ൽ ഇ​ന്‍റ​റാ​ക്ടീ​വ് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ടോ​ക്ക്ഷോ​യും ഇ​ന്ന്

വെബ് ഡെസ്ക്
Published: October 29, 2026 10:52 PM IST | Updated: October 29, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

ഇ​ട്ട​യാ​ർ: ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ഐ ഡി​ജി​റ്റ​ൽ ഇ​ന്‍റ​റാ​ക്ടീ​വ് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ടോ​ക്ക്ഷോ​യും ഇ​ന്നു രാ​വി​ലെ 9.30ന് ​സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ സി​ബി ജോ​സ​ഫ്, അ​സി. മാ​നേ​ജ​ർ ഫാ. ​സ്റ്റാ​ൻ​ലി ച​ര​മേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ഇ​ല​ന്തൂ​ർ, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി​മോ​ൾ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​തി​ര കു​ര്യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​ർ​ജ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഡി​ന്‍റോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ഠ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​വും സം​വേ​ദ​നാ​ത്മ​ക​വു​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ങ്കീ​ർ​ണ​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും ദൃ​ശ്യ-​ശ്രാ​വ്യ പ​ഠ​ന​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളെ ഭാ​വി​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത ലോ​ക​ത്തി​ന് സ​ജ്ജ​രാ​ക്കു​ന്ന​തി​നു​മു​ള്ള സ്കൂ​ളി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്കു മു​ന്നേ​റു​ക​യാ​ണ് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.

Tags :

Recent News

Corehub Up