പുനർനവീകരിച്ച സെന്റ് അൽഫോൻസാ ഓഡിറ്റോറിയം.
വെച്ചൂർ: സെന്റ് മേരീസ് പള്ളിയിൽ പുനർനവീകരിച്ച സെന്റ് അൽഫോൺസ ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ നടക്കും. നാളെ വൈകുന്നേരം 4.30ന് സമൂഹബലി എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഡോ.തോമസ് വൈക്കത്തുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് ഫാ. ഡോ.തോമസ് വൈക്കത്തുപറമ്പിലും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.ബിനിമോൻ എംഎൽഎയും നിർവഹിക്കും.
വികാരി ഫാ. ജോഷി കളപ്പറമ്പത്ത് അധ്യക്ഷത വഹിക്കും. യോഗത്തിൽ ഓഡിറ്റോറിയ നവീകരണവുമായി ബന്ധപ്പെട്ട എഞ്ചിനീയർ എം.ആർ.അനിൽ, എ.ജെ കൺസ്ട്രക്ഷൻസിലെ ജെയ്സൺ, രാജേഷ് എന്നിവരെ അനുമോദിക്കും.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വാർഡ് മെംബർ അഭിലകുശൻ, ഫാ. ജോസ് പാലത്തിങ്കൽ, വെച്ചൂർ പള്ളി സഹവികാരി ഫാ. ജിബിൻ ഷാജി, സിസ്റ്റർ ഹിത ഓസ്റ്റിൻ എസ്എബിഎസ് , കൈക്കാരൻമാരായ ബിജു മിത്രംപള്ളി , സേവ്യർ മലയിൽ, വൈസ് ചെയർമാൻ ജിയോ ഭഗവതിക്കൽ തുടങ്ങിയവർ സംബന്ധിക്കും.
Tags :