x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യാറാ​ലി ച​രി​ത്ര​സം​ഭ​വ​മാ​കും: എ​ച്ച്.​കെ. പാ​ട്ടീ​ല്‍

വെബ് ഡെസ്ക്
Published: October 30, 2026 11:09 PM IST | Updated: October 30, 2026 11:09 PM IST

എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ എ​ച്ച്. കെ ​പാ​ട്ടീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: വോ​ട്ട​ര്‍​പ​ട്ടി​ക അ​ട്ടി​മ​റി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യാ​സ​ഖ്യം നാ​ളെ പ​ത്തു​ല​ക്ഷം പേ​രെ അ​ണി​നി​ര​ത്തി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന റാ​ലി ച​രി​ത്ര​സം​ഭ​വ​മാ​കു​മെ​ന്ന് എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ എ​ച്ച്.​കെ. പാ​ട്ടീ​ല്‍.

ഡ​ല്‍​ഹി റാ​ലി​യി​ല്‍ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രാ​ജീ​വ് ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യേ​യും തി​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ങ്ങ​ളെ​യും അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രു​വാ​ന്‍ ധാ​ര്‍​മി​ക​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്ന് മു​ന്‍ ക​ര്‍​ണാ​ട​ക മ​ന്ത്രി​കൂ​ടി​യാ​യ എ​ച്ച്.​കെ. പാ​ട്ടീ​ല്‍ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, പി. ​മോ​ഹ​ന്‍​രാ​ജ്, സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍, എ. ​ഷം​സു​ദ്ദീ​ന്‍, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up