മണ്ണാർക്കാട് എംഇടി സ്കൂളിൽ നടന്ന ഇന്നൊവേഴ്സ് - ടെക് എക്സ്പോ 2026 ൽ നിന്ന്.
മണ്ണാർക്കാട്: എംഇടി സ്കൂളിൽ ഇന്നൊവേഴ്സ് ടെക് എക്സ്പോ 2026 സംഘടിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ മനസിലാക്കി ഭാവിയിൽ സാങ്കേതിക വിദ്യാലോകത്തേക്ക് കടന്നുവരാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എഐ റോബോട്ടിക്സ് ടെക് എക്സ്പോ എംഇടി സെക്രട്ടറി ജോബ് ഐസക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വിദ്യ അനൂപ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ പ്രസിഡന്റ് ഡോ. ജ്യോതിസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ എൻ.കെ. രോഹിണി നന്ദി പറഞ്ഞു.
Tags : Innoverse at MET School nattuvishesham lcoal news