നാനോ ടെക്നോളജി ആൻഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ നെടുംചാലില്‍ ഡോ. ആതിര പ്രസാദിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിക്കുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി. ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജെയിംസ് മണിതോട്ടം പുതിയ പ്രസിഡന്റായി ചുമതലയേറ്റു. സി.വി. ജോണി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുന്‍ സംസ്ഥാന കലോത്സവ കലാപ്രതിഭയും നര്‍ത്തകിയുമായ കലാ ബേബി തോട്ടം വിശിഷ്ടാതിഥിയായി. നാനോ ടെക്നോളജി ആൻഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ നെടുംചാലില്‍ ഡോ. ആതിര പ്രസാദിനെ ഉപഹാരം നല്കി ആദരിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് ആര്. രാജു, സെക്രട്ടറി വി.എ. രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു.