x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വം: നാ​ട​ൻ​പാ​ട്ടി​ൽ വീ​ണ്ടും എം​ഇ​എ​സ് മി​ക​വ്


Published: April 21, 2026 07:39 AM IST | Updated: April 21, 2026 07:39 AM IST

മ​ഞ്ചേ​രി: ഏ​റ​നാ​ടി​ന്‍റെ ഈ​ര​ടി​യി​ൽ മ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​ശാ​ന്ത് മ​ങ്ങാ​ട്ടി​ന്‍റെ ടീ​മി​ന് ഒ​ന്നാം സ്ഥാ​നം. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വം നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ത്തി​ൽ മ​ന്പാ​ട് എം​ഇ​എ​സ്. കോ​ള​ജ് ടീ​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ള​ജ് ടീം ​ഇ​ന്‍റ​ർ​സോ​ണ്‍ നാ​ട​ൻ പാ​ട്ടി​ൽ സ​മ്മാ​നം നേ​ടു​ന്ന​ത്.

ഏ​റ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണ്ട് കാ​ല​ത്ത് അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന തെ​ര​ണ്ട് ക​ല്യാ​ണ ആ​ഘോ​ഷ പാ​ട്ടാ​യ വൈ​ത്തെ​രി​ച്ച് പാ​ട്ടാ​ണ് ടീം ​അ​വ​ത​രി​പ്പി​ച്ച​ത്. ആ​ദ്യ, ആ​ര​തി, ഹ​ർ​ഷ​മോ​ൾ, അ​ശ്വി​നി, അ​മൃ​ത, ആ​ദി​ത്യ, ദേ​വ​ന​ന്ദ, ഫാ​ത്തി​മ റി​ഫ, സി​യ പ​ഠി​പ്പു​ര എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ. ഫോ​ക്‌ലോ​ർ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ പ്ര​ശാ​ന്ത് മ​ങ്ങാ​ട്ടാ​ണ് ഈ ​ത​ന​ത് പാ​ട്ട് പ​ഴ​മ​ക്കാ​രി​ൽനി​ന്ന് ക​ണ്ടെ​ത്തി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സി ​സോ​ണ്‍ മ​ത്സ​ര​ത്തി​ലും ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

Tags : nattu vishesham Interzone Youth Festival

Recent News

Corehub Up