x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ക്കി​ലാ​കാ​തെ വെ​സ്റ്റ് മാ​മ്പ​റ്റ അ​ന്താ​രാ​ഷ്‌ട്ര സ്റ്റേ​ഡി​യം നി​ർ​മാ​ണം

വെബ് ഡെസ്ക്
Published: October 16, 2026 01:13 AM IST | Updated: October 16, 2026 01:13 AM IST

സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ൽ.

മു​ക്കം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് എ​ൻ​ഐ​ടി മൈ​താ​നം വേ​ദി​യാ​കു​മ്പോ​ൾ, ഇ​വി​ടെ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു സ്റ്റേ​ഡി​യം അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്തി​രി​ക്കു​ക​യാ​ണ്.

നാ​ല് വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച വെ​സ്റ്റ് മാ​മ്പ​റ്റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പാ​തി വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ​യാ​ണ് കാ​യി​ക താ​ര​ങ്ങ​ളും കാ​യി​ക പ്രേ​മി​ക​ളും ദു​രി​ത​ത്തി​ലാ​യ​ത്.
കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കു​മെ​ന്ന് പ്ര​ത്യാ​ശി​ച്ച സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി. പ​ദ്ധ​തി​യു​ടെ സ്പെ​ഷ്യ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി​രു​ന്ന (എ​സ്പി​വി) കി​റ്റ്കോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കാ​താ​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച​ത്.

മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ആ​റ​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കി​ഫ്‌​ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കി​റ്റ്കോ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഉ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല.

ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന മൈ​താ​ന​ത്ത് ട​ർ​ഫ് ഫു​ട്ബോ​ൾ മൈ​താ​നം, 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, വോ​ളി​ബോ​ൾ കോ​ർ​ട്ട്, ഗാ​ല​റി, ഡ്ര​സ് ചേ​യ്ഞ്ചിം​ഗ് റൂം, ​ആ​ധു​നി​ക ജിം​നേ​ഷ്യം, ജം​പിം​ഗ് പി​റ്റു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വെ​സ്റ്റ് മാ​മ്പ​റ്റ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് വേ​ദി​യാ​ക്കാ​നും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും ഈ ​മൈ​താ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു.

ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു ക​ളി സ്ഥ​ലം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ, കാ​ടു​ക​യ​റി​യ മൈ​താ​ന​ത്തി​ലൂ​ടെ ഒ​ന്ന് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags : Stadium Construction NattuVishesham DistrictNews

Recent News

Corehub Up