x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 16, 2026 01:14 AM IST | Updated: October 16, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

കോ​ട​ഞ്ചേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​വും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് അ​വാ​സ്ത​വ​മാ​യ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ക​ര്‍​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ഒ​രി​ഞ്ച് കൃ​ഷി​ഭൂ​മി പോ​ലും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ്പെ​ടാ​തെ റ​വ​ന്യൂ ഭൂ​മി സം​ര​ക്ഷി​ച്ചു​കൊ​ണ്ട് വ​ന​ഭൂ​മി​യി​ല്‍ മാ​ത്രം ഇ​എ​സ്എ പ​രി​ധി നി​ജ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് 2024ല്‍ ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഫീ​ല്‍​ഡ് ത​ല പ​രി​ശോ​ധ​ന ന​ട​ത്തി ഗൂ​ഗി​ള്‍ എ​ര്‍​ത്ത് മാ​പ്പി​ല്‍ വ​നാ​തി​ര്‍​ത്തി​ക​ളി​ലെ ജ​ണ്ട​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി കെ​എം​എ​ല്‍ ഫ​യ​ലി​ല്‍ ഇ​എ​സ്എ അ​തി​രു​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ഇ​എ​സ്എ വി​ജ്ഞാ​പ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ഘ​ട്ട​ത്തി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​കെ ഭൂ​വി​സ്തൃ​തി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ക​യോ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ ഇ​എ​സ്എ ഭൂ​മി​യും റ​വ​ന്യൂ ഭൂ​മി​യും ത​രം​തി​രി​ക്കു​ക​യോ അ​ത്ത​ര​ത്തി​ല്‍ എ​ന്തെ​ങ്കി​ലും രേ​ഖ​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ പ​രി​സ്ഥി​തി വ​കു​പ്പി​നോ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടി​ല്ല.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ല്‍ വി​ല്ലേ​ജു​ക​ളി​ലെ വ​ന​വി​സ്തൃ​തി ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലോ നി​ല​വി​ലോ വ​ന്ന സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പാ​ക​ത​ക​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

മു​ന്‍​കാ​ല​ങ്ങ​ളി​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലെ​ക്കാ​ള്‍ അ​ധി​കം സ്ഥ​ല​മാ​ണ് നി​ല​വി​ല്‍ റ​വ​ന്യൂ​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന​കാ​ര്യം മ​റ​ച്ചു​വ​ച്ച് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ല.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ കെ​എം​എ​ല്‍ ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​വാ​നു​ള്ള സൗ​ക​ര്യം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ റി​യാ​ന​സ് സു​ബൈ​ര്‍, വി​ന്‍​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍, മി​നി സ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : ESA NattuVishesham DistrictNews

Recent News

Corehub Up