x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം

വെബ് ഡെസ്ക്
Published: October 27, 2026 10:53 PM IST | Updated: October 27, 2026 10:53 PM IST

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. ന​ഗ​ര​സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗ​വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ ഭ​ക്ഷ്യ​വി​ല്‍​പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും പ​രി​ശോ​ധ​ന​ക​ളും പൊ​തു ശു​ചി​ത്വ പ​രി​ശോ​ധ​ന​ക​ളും കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ലും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി കു​മ​ഞ്ചേ​രി, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍, മും​താ​സ് ബാ​ബു, മേ​രി​സ് ഷി​ബു, ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ട് എ. ​സ​ഹ​റു​ദ്ദീ​ന്‍, സീ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍ കെ.​പി. സ​ലീം, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ക​ല്‍, ഇ​സ്ഹാ​ക്ക് അ​ടു​ക്ക​ത്ത്, ഷെ​ഫീ​ഖ് മ​ണ​ലോ​ടി, പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, റ​ജീ​ന നൗ​ഷാ​ദ​ലി, കെ. ​പ്ര​ഭ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ് പി. ​മേ​നോ​ന്‍, യു. ​ന​രേ​ന്ദ്ര​ന്‍, ഹോ​ട്ട​ല്‍ ആ​ൻഡ് റസ്റ്ററന്‍റ് പ്ര​തി​നി​ധി സ്‌​ക​റി​യ കി​നാം​തോ​പ്പി​ല്‍, വ​ഴി​യോര ക​ച്ച​വ​ട യൂ​ണി​യ​ന്‍ പ്ര​തി​നി​ധി സു​ലാ​ജ് നി​ല​മ്പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കർശന പ​രി​ശോ​ധ​ന

ന​ഗ​ര​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വ​കു​പ്പും. കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ഭ​ക്ഷ​ണ​ത്തി​ന്‍റെയും ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പൂ​ര്‍​ണ സ​ഹ​ക​ര​ണം അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍ ഷാ​ജു മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍, രോ​ഗ​വ്യാ​പ​ന രീ​തി​ക​ള്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കൊ​പ്പം സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ള​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വ്യ​ക്തി​ശു​ചി​ത്വം, ഭ​ക്ഷ്യ​ശു​ചി​ത്വം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

വ​ഴി​യോ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യാ​വൂ എ​ന്നും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​പു​ല​മാ​യ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up