എടത്വ: 2026 ഫിഫ ലോകകപ്പിന്റെ ഭാഗമായി ഫുട്ബോളാണ് ഞങ്ങളുടെ ലഹരി എന്ന സന്ദേശമുയര്‍ത്തി എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ ജേഴ്സി ഡേ ആഘോഷിച്ചു. വിവിധ രാജ്യങ്ങളുടെയും പ്രമുഖ ക്ലബ്ബുകളുടെയും ജേഴ്സികള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികളുടെ റാലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു വട്ടക്കളം റാലി ഫ്ളാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ നടന്ന കായിക മാമാങ്കത്തിന് എന്‍ഐഎസ് കോച്ച് എസ്. ഹരികൃഷ്ണന് കിക്ക് ഓഫ് നിര്‍വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജോര്‍ജിയന്‍ ഫുട്ബോള്‍ മെഗാ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബിബിന്‍ കക്കാപറമ്പില്, ബര്‍സാര്‍ ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം എന്നിവര്‍ പ്രസംഗിച്ചു. ഹരികൃഷ്ണന് ഫുട്ബോള്‍ ബാലന്‍സിംഗ് പ്രകടനവും വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും നടന്നു
Tags : Public School Nattuvishesham district news