യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ജോൺസൺ ജെ. ഓടയ്ക്കലിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോ
പയ്യാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ജോൺസൻ ജെ. ഓടയ്ക്കൽ രാഷ്ട്രീയത്തോടൊപ്പം മത, സാമൂഹിക, സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു വെന്ന് കെപിസിസി മെംമ്പർ മുഹമ്മദ് ബ്ലാത്തൂർ അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജോൺസൺ ജെ. ഓടയ്ക്കലിന്റെ ഇരുപത്തിരണ്ടാമത് ചരമ വാർഷിക അനുസ്മരണദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. വിനു ജോർജ്, മുഹ്സിൻ കാതിയോട്, കെ.പി. ഗംഗാധരൻ, കാപ്പാടൻ ശശി, ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടൻ, ദിലീപ് മാത്യു തുടങ്ങിവർ പ്രസംഗിച്ചു. രാവിലെ ജോൺസൻ ജെ. ഓടയ്ക്കലിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് ചുണ്ടപ്പറമ്പിലെ സ്മൃതി മണ്ഡപത്തിൻ അനുസ്മരണവുമാണ് നടത്തിയത്.
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ വൈകുന്നേരം ഉളിക്കൽ പ്രതീക്ഷ ബോയ്സ് ഹോമിലെ കുട്ടികൾക്കൊപ്പം നിയോജക മണ്ഡലം കമ്മറ്റിയുടെ സ്നേഹക്കൂട്ടായ്മയും നടന്നു.
Tags : Johnson J. Odakkal: A Leader Who Shone in the Political Nattuvishesham DistrictNews