റിപ്പോര്‍ട്ടര്‍ ചാനൽ ഓഫിസിലെ പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നു.
കൊല്ലം: റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ പൊലിസ് അതിക്രമത്തിൽ കേരള പത്രപ്രവര്‍ത്തക യൂണിയന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊല്ലം പ്രസ് ക്ലബ് മൈതാനത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് ഡി. ജയകൃഷ്ണന്, സെക്രട്ടറി സനല്‍. ഡി പ്രേം എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആര്. ദീപ്തി, എ.കെ.എം ഹുസൈന്, ജയന് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.