x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 04:36 AM IST | Updated: September 17, 2026 04:36 AM IST

സി​ഐ​ടി​യു മ​ഞ്ചേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം വി. ​ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: റി​പ്പോ​ർ​ട്ട​ർ ടി​വി ആ​സ്ഥാ​ന​ത്തെ ന്യൂ​സ് ഡ​സ്കി​ൽ ക​ട​ന്നു​ക​യ​റി പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ലും വാ​ർ​ത്താ പ്ര​ക്ഷേ​പ​ണം ത​ട​സ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ലും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​നെ​തി​രേ എ​ല്ലാ​വ​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​തു​ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​മീ​ർ ക​ല്ലാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മ​ൽ കോ​ട്ട​ക്ക​ൽ, ശാ​ന്ത​കു​മാ​ർ വെ​ള്ളാ​ല​ത്ത്, ആ​ർ. ഹ​ണീ​ഷ്കു​മാ​ർ, മു​ബ​ഷീ​ർ പി. ​അ​ക്ബ​ർ, അ​ഷ്ക്ക​റ​ലി ക​രി​ന്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ചേ​രി : ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ മേ​ഖ​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ക​ര്‍​ക്കാ​നാ​വി​ല്ലെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ര്‍.

റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന്‍റെ എ​ഡി​റ്റോ​റി​യ​ല്‍ മു​റി​യി​ല്‍ ക​യ​റി പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള​പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ വേ​ദി​യാ​യ കെ. ​സെ​യ്താ​ലി​ക്കു​ട്ടി സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു, പി.​കെ. മു​ര​ളീ​ധ​ര​ന്‍, ക​വി​ക​ളാ​യ വി.​പി. ഷൗ​ക്ക​ത്ത​ലി, പി.​എ​സ്. വി​ജ​യ​കു​മാ​ര്‍, ര​മേ​ഷ് വ​ട്ടി​ക്കാ​വി​ല്‍, ഡ​യ്സി മ​ട​ത്തി​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Journalists protested

Recent News

Corehub Up