പുനലൂർ: പുനലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് പിന്മാറി ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
ചര്‍ച്ചയ്ക്ക് ശേഷം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് വികാരഭരിതമായ രംഗങ്ങളാണുണ്ടായത്. സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച കെസി വലിയ ത്യാഗമാണ് നീ പാർട്ടിക്ക് വേണ്ടി ചെയ്തതെന്നു പറഞ്ഞു. അപ്പോഴേക്കും ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ വികാരഭരിതനായി കെസിക്ക് ഒരു സ്നേഹ ചുംബനം നല്‍കിയിരുന്നു.
ലീഗിന് സീറ്റിനു നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. സഞ്ജയ്, നീ കൊല്ലത്തെ ഏറ്റവും നല്ല സ്ഥാനാർഥിയായിരുന്നു. ഞാൻ അതിന് വേണ്ടി ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ പല കാരണങ്ങളാല്‍ നടന്നില്ല. -കെസി വികാരഭരിതനായി പറഞ്ഞു.അതോടെ സഞ്ജയ്ഖാൻ തീരുമാനത്തിൽനിന്നും പിന്മാറുകയായിരുന്നു.
അടുത്തു വരുന്നത് യുഡിഎഫ് സർക്കാരാണ്. നീ ചെയ്ത ത്യാഗത്തിന് ഫലം കിട്ടും. നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം. നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലടാ. കാരണം ന്യായം നിന്റെ ഭാഗത്താണ്. നിന്റെ വിഷമം ഞാൻ പരിഹരിക്കും. നിന്നെ സന്തോഷിപ്പിക്കാൻ പറയുന്നതല്ല, ഇതെന്റെ വാക്കാണ്. നീ പാർട്ടിയുടെ ഏറ്റവും വലിയ സ്വത്താണ്. പാർട്ടി നിന്നെ ഉപയോഗിക്കും. തല ഉയർത്തി നടക്കാവുന്ന അവസ്ഥയേ നിനക്ക് പാർട്ടിയിലുണ്ടാകൂ'. – കെട്ടിപ്പിടിച്ച് കൊണ്ട് കെ.സി. വേണുഗേപാല്‍ സഞ്ജയ് ഖാനോട് പറഞ്ഞു. കെ.സി. വേണുഗോപാൽ ചില ഉറപ്പുകൾ നൽകിയതായാണ് സഞ്ജയ് ഖാനും വ്യക്തമാക്കുന്നത്.
Tags : nattu vishesham KC hugs Sanjay Khan