ബിരിക്കുളം: റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്കരമായ കാലിച്ചാമരം-പരപ്പ, കൊല്ലംപാറ- ബിരിക്കുളം റോഡുകള്‍ മെക്കാഡം ചെയ്ത് വികസിപ്പിച്ച് ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബിരിക്കുളം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന് നായര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. സജി മുഖ്യാതിഥിയായി. ആസിഫ് കാഞ്ഞങ്ങാട്, ദാമോദരന്‍ കുറ്റിക്കോല്‍, തോമസ് കാനാട്ട്, ഹരി ചെന്നക്കോട്, ബാബു ചെമ്പേന എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുഞ്ഞിരാമന് നായര്‍- പ്രസിഡന്റ്, ഹരി ചെന്നക്കോട്- ജനറല്‍ സെക്രട്ടറി, ടോമി മാത്യു- ട്രഷറർ.