കള്ളാടി മണ്ണിടിച്ചിൽ
കൽപ്പറ: കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ പരിശോധന നടത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി 23ന് സ്ഥലം സന്ദർശിക്കും.
പൊതുമരാമത്ത്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതി ശാസ്ത്രഞ്ജൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർഷട സിംഗ് (ഐഐടി പാലക്കാട്), ജിയോടെക്നിക്കൽ എൻജിനീയറിംഗ് വിദഗ്ധൻ ഡോ. ശ്രീവത്സ കൊളത്തായർ (എൻഐടി കർണാടക), സ്ട്രക്ചറൽ എൻജിനീയറിംഗ് വിദഗ്ധൻ ഡോ. എം. മധു കാർത്തിക് (ഐഐടി പാലക്കാട്), ടണൽ എൻജിനീയറിംഗ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐഐടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ ജില്ലയിലെത്തുന്നത്.