ചെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ കൈമാറുന്നു.
രാജപുരം: കള്ളാർ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന് വനിത വികസന കോർപറേഷൻ അനുവദിച്ച 3,41,15,000 രൂപയുടെ ബൾക്ക് ലോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബി.രമ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി കിഷോർ കുമാർ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എൻ. റോയി, പി.ശ്രീവിദ്യ, അംഗങ്ങളായ പി.ഗീത, ബിന്ദു, സി.രേഖ, സെക്രട്ടറി എ.പ്രേമ, സോയ, ഹിമ, രവിത, സാവിത്രി അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. 2025-26 വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച അയൽക്കൂട്ടത്തിന്റെ സെക്രട്ടറി ലത ബാലൻ, എഡിഎസ് സെക്രട്ടറി ഷീന ജോഷി എന്നിവരെ ആദരിച്ചു.