x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം "ധ്വ​നി 2026' തുടക്കം

വെബ് ഡെസ്ക്
Published: November 3, 2026 10:44 PM IST | Updated: November 3, 2026 10:44 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ധ്വ​നി - 2026ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം - ധ്വ​നി 2026ന് ​മു​ണ്ട​ക്ക​യ​ത്ത് തു​ട​ക്ക​മാ​യി. ഉ​പ​ജി​ല്ല​യി​ലെ 115 സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 5300ഓ​ളം പ്ര​തി​ഭ​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 15 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ൾ, എ​ൽ​പി സ്‌​കൂ​ൾ, ബി​ബി​എം ഐ​ടി​ഇ, സി​എം​എ​സ് ഹൈ​സ്‌​കൂ​ൾ, എ​ൽ​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര വേ​ദി​ക​ൾ.

സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലോ​ത്സ​വ സ​മ്മേ​ള​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡെ​ന്നി​സ് ക​ണ്ണ​മാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം ജോ​ജി ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഇ​ഒ എ​സ്. സു​ൾ​ഫി​ക്ക​ർ ക​ലോ​ത്സ​വ വി​ശ​ദീ​ക​ര​ണ​വും കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​നി​മോ​ൾ ന​ട​ത്തി​ൽ, വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി നെ​യ്യൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​പി​സി മെ​റീ​ന മാ​ത്യു, ടോ​മി ജെ​ക്ക​ബ്, പി.​ആ​ർ. പ്ര​വീ​ൺ, എം.​സി. ശി​വ​കു​മാ​ർ, ടി. ​ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags :

Recent News

Corehub Up