കോടാലി: മാവേലികഴയ്ക്കല് കണ്ണൂക്കാടന്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക സമ്മേളനവും സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. രക്ഷാധികാരിയും ഇരിങ്ങാലക്കുട രൂപത ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് കെ.ഡി. മെന്‍ഡസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി ആന്റണി റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് ആന്റു കണക്കുകളും അവതരിപ്പിച്ചു.
മുരിക്കുങ്ങല്‍ പള്ളി വികാരി ഫാ. ടോണി പാറേക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. പോളി കണ്ണൂക്കാടന്‍ (ജൂണിയര്‍), മൂന്നുമുറി പള്ളി വികാരി ഫാ. തോമസ് വെളക്കനാടന്‍, ഫാ. ഗ്ലാഡിന് പഞ്ഞിക്കാരന്‍, കുടുംബയോഗം വൈസ് പ്രസിഡന്റുമാരായ പോള്സന് കണ്ണൂക്കാടന്‍, ഷോബി കണ്ണൂക്കാടന്‍, ഡേവിസ് കണ്ണൂക്കാടന്‍, ജോ. സെക്രട്ടറി ബോബന് കണ്ണൂക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണം, ഡയാലിസിസ് കിറ്റ് വിതരണം എന്നിവയുണ്ടായി. ജില്ലാപഞ്ചായത്തംഗം ഡിക്സന് കണ്ണൂക്കാടന്‍, മേഖലയിലെ മുതിര്‍ന്ന ദമ്പതികള്‍, വിവാഹജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍, പ്രഫഷണല്‍ കോഴ്സുകള്‍ വിജയിച്ചവര്‍, ഉന്നതവിജയം നേടിയവര്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.