കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് കായിക
തൊടുപുഴ: കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചാമ്പ്യന്മാർ. ഫൈനലിൽ കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് കണ്ണൂര്‍ പരാജയപ്പെടുത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം ഗവ. ദന്തല്‍ കോളജിനെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് മൂന്നാംസ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് എം.എ. പ്രജുഷയും മുന്‍ ദേശീയ പോള്‍വാട്ട് താരം ബിമിന് പോളും ട്രോഫികള്‍ വിതരണം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് കായികവിഭാഗം മേധാവി വി.എല്‍. ബിജുകുമാര്‍, ഡോ. അജീഷ് ടി. അലക്സ്, വി.ആര്. അമല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Kannur Medical College nattuvishesham local news.