ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയും പ്രകാശ് പി. തോമസും.
ശാസ്താംകോട്ട: കേരളത്തിലെ കത്തോലിക്കേതര എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രൈ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ മുൻ പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സ്വാഗതസംഘം ചെയർമാൻ ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, ബിഷപ് സുന്ദർ സിംഗ്, അസോസിയേറ്റ് സെക്രട്ടറി റവ. എ. ആർ. നോബിൾ, ട്രഷറർ റവ. ഡോ. ടി.ഐ. ജയിംസ്, സീനിയർ വൈസ് പ്രസിഡൻറ് സിസ്റ്റ൪ ജസീന, സ്വാഗതസംഘം ജനറൽ കൺവീനർ ഫാ.സോളു കോശി രാജു, ഷിബി പീറ്റർ,സാജു വർഗീസ് എന്നിവർ പ്രസംഗിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ മികച്ച സോണിനുള്ള പുരസ്കാരം വെച്ചൂച്ചിറ സോൺ നേടി.
ത്രൈവാർഷിക അസംബ്ലിയോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനത്തിൽ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിച്ചു.കഴിഞ്ഞ ത്രൈ വാർഷിക കാലയളവിലെ ശ്രദ്ധേയമായ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ത്രൈ വാർഷിക അസംബ്ലിയിലും വെച്ചൂച്ചിറ സോൺ മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്കാരം നേടിയിരുന്നു.
Tags :