ോ.അലക്സിയോസ് മാർ യൗസേബിയോസിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.
തിരുവനന്തപുരം: പ്രവർത്തന മികവിന് കേരള കൗൺസിൽ ഓഫ് ചർച്ചസ് നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരത്തിനു ലഭിച്ചു. മികച്ച അസംബ്ലിയായി വട്ടിയൂർക്കാവും തെരഞ്ഞെടുക്കപ്പെട്ടു. ശാസ്താംകോട്ടയിൽ നടന്ന കെസിസി ത്രൈവാർഷിക അസംബ്ലിയുടെ സമാപന യോഗത്തിൽ കെസിസി മുൻ പ്രസിഡന്റ് ഡോ. അലക്സിയോസ് മാർ യൗസേബിയോസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കെസിസി സീനിയർ വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം, സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോർജ്,ബിഷപ്പ് ഡോ. മാത്യൂസ് മാർ സിൽവാനിയോസ്, ബിഷപ് ഓസ്റ്റിൻ എം.എ പോൾ, ബിഷപ്പ് ജെ. സുന്ദർ സിങ് , സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ് കേണൽ ജസ്റ്റിൻ രാജ് , കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് , അസോസിയേറ്റ് സെക്രട്ടറി റവ.എ. ആർ. നോബിൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ ടി. ദേവപ്രസാദ്, സെക്രട്ടറി റവ. എൽ.ടി. പവിത്ര സിങ്, ജില്ലാ ഭാരവാഹികളായ ടി.ജെ മാത്യു മാരാമൺ, ജെ. വിജയരാജ്, പുഷ്പലത നെൽസൺ, അശ്വിൻ ഇ ഹാംലെറ്റ്, വിനീത ജോർജ്, ജെ വി. സന്തോഷ് , ഷെവലിയർ ഡോ. കോശി എം. ജോർജ് , മേജർ ടി.ഇ. സ്റ്റീഫൻസൺ, കെ.ഷിബു, റവ.ടി.ആർ സത്യരാജ്, റവ.ഡബ്ലിയു. ലിവിംഗ്സ്റ്റൺ എന്നിവർ പ്രസംഗിച്ചു.
Tags :