x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ല്‍ സീ​സ​ണ്‍: ക​ളം ​കീ​ഴ​ട​ക്കാ​ന്‍ ഇ​ടു​ക്കി​യി​ല്‍​നി​ന്ന് അ​ഞ്ചു​ താ​ര​ങ്ങ​ള്‍


Published: July 24, 2026 10:47 PM IST | Updated: July 24, 2026 10:47 PM IST

കെ​സി​എ​ല്‍ സീ​സ​ണ്‍ മൂ​ന്നി​ല്‍ ജി​ല്ല​യ്ക്കാ​യി ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച അ​ഖി​ല്‍ സ്‌​ക​റി​യ, ആ​ന​ന്ദ് ജോ​സ​ഫ്, അ​നീ​ഷ് രാ​ജ​ന്‍ ,ജോ​ബി​ന്‍ ജോ​ബി, സ​ച്ചി​ന്‍ ബേ​ബി

തൊ​ടു​പു​ഴ: കെ​സി​എ​ല്‍ മൂ​ന്നാം സീ​സ​ണ് ആ​വേ​ശം പ​ക​ര്‍​ന്ന് ഇ​ടു​ക്കി​യി​ല്‍​നി​ന്ന് അ​ഞ്ച് താ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങും. സ​ച്ചി​ന്‍ ബേ​ബി, അ​ഖി​ല്‍ സ്‌​ക​റി​യ, അ​നീ​ഷ് രാ​ജ​ന്‍, ജോ​ബി​ന്‍ ജോ​ബി, ആ​ന​ന്ദ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

ക​ന്നി സീ​സ​ണി​ല്‍ ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്‌​സി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച സ​ച്ചി​ന്‍ ബേ​ബി​യും ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ടൂ​ര്‍​ണ​മെ​ന്‍റാ​യ അ​ഖി​ല്‍ സ​ക്ക​റി​യ​യും കെ​സി​എ​ല്ലി​ല്‍ ഇ​ടു​ക്കി​യു​ടെ പെ​രു​മ ഉ​യ​ര്‍​ത്തി​യ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​ണ്.

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ നി​ശ്ച​യ​ദാ​ര്‍​ഢ്യം​കൊ​ണ്ട് മ​റി​ക​ട​ന്ന് ക്രി​ക്ക​റ്റ് ലോ​ക​ത്ത് വി​സ്മ​യ​മാ​കു​ന്ന യു​വ​താ​ര​മാ​ണ് അ​നീ​ഷ് രാ​ജ​ന്‍. 75,000 രൂ​പ​യ്ക്കാ​ണ് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ് അ​നീ​ഷി​നെ ലേ​ല​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.
ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ഥ​മ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബൗ​ള​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഈ ​ഇ​ടു​ക്കി​ക്കാ​ര​നാ​യി​രു​ന്നു.
ജ​ന്മ​നാ വ​ല​തു​കൈ​പ്പ​ത്തി​ക്ക് വൈ​ക​ല്യ​മു​ള്ള അ​നീ​ഷ് 11 വി​ക്ക​റ്റു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നേ​ടി​യ​ത്.
അ​ടു​ത്തി​ടെ ന​ട​ന്ന എ​ന്‍​എ​സ്‌​കെ ട്രോ​ഫി​യി​ലും മി​ക​വ് തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് അ​നീ​ഷി​ന് കെ​സി​എ​ലിലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്‌​സി​നെ ന​യി​ച്ച സ​ച്ചി​ന്‍ ബേ​ബി ഇ​ത്ത​വ​ണ ആ​ല​പ്പി റി​പ്പി​ള്‍​സി​ന് വേ​ണ്ടി​യാ​ണ് പാ​ഡ​ണി​യു​ക.

പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് ലേ​ല​ത്തി​ല്‍ പി​ടി​ച്ച സ​ച്ചി​ന്‍ത​ന്നെ​യാ​ണ് ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​രം. ആ​ദ്യ സീ​സ​ണി​ല്‍ 528 റ​ണ്‍​സു​മാ​യി റ​ണ്‍​വേ​ട്ട​ക്കാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന സ​ച്ചി​ന്‍ ഫൈ​ന​ലി​ല​ട​ക്കം ര​ണ്ട് ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി​ക​ളും നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലും മി​ക​ച്ച റ​ണ്‍​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ സ​ച്ചി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ചു​വ​ര​വി​ന് ശ്ര​മി​ക്കു​ന്ന ആ​ല​പ്പി റി​പ്പി​ള്‍​സി​ന് വ​ലി​യ ക​രു​ത്താ​കും.

മ​റു​വ​ശ​ത്ത് ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ടൂ​ര്‍​ണ​മെ​ന്‍റാ​ണ് അ​ഖി​ല്‍ സ്‌​ക​റി​യ. 25 വി​ക്ക​റ്റു​ക​ളോ​ടെ ബൗ​ളി​ങ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ അ​ഖി​ല്‍ 314 റ​ണ്‍​സോ​ടെ ബാ​റ്റിം​ഗി​ലും ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ആ​ദ്യ സീ​സ​ണി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ താ​രം അ​ഖി​ലാ​യി​രു​ന്നു. 3.75 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഗ്ലോ​ബ്സ്റ്റാ​ര്‍​സ് അ​ഖി​ലി​നെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി​യ​ത്. ആ​ദ്യ സീ​സ​ണി​ല്‍ ഫൈ​ന​ലി​ലും ര​ണ്ടാം സീ​സ​ണി​ല്‍ സെ​മി​ഫൈ​ന​ലി​ലും വീ​ണു​പോ​യ ഗ്ലോ​ബ് സ്റ്റാ​ര്‍​സ്, ഇ​ക്കു​റി ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​മ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷ​വ​യ്ക്കു​ന്ന​ത് അ​ഖി​ലി​ന്‍റെ ഓ​ള്‍​റൗ​ണ്ട് മി​ക​വി​ലാ​ണ്.

കേ​ര​ള ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ യു​വ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ജോ​ബി​ന്‍ ജോ​ബി ഇ​ത്ത​വ​ണ​യും കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നൊ​പ്പം തു​ട​രും. ആ​ദ്യ സീ​സ​ണി​ല്‍ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജോ​ബി​ന്‍, ര​ണ്ടാം സീ​സ​ണി​ല്‍ ബൗ​ളിം​ഗി​ലും തി​ള​ങ്ങി മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​റെ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ര്‍​ന്നി​രു​ന്നു.
19 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ കു​ച്ച് ബെ​ഹാ​ര്‍ ട്രോ​ഫി​യി​ല്‍ സെ​ഞ്ചു​റി​യ​ട​ക്കം നേ​ടി​യ പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് ജോ​ബി​ന്‍ മൂ​ന്നാം സീ​സ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഓ​ള്‍​റൗ​ണ്ട​ര്‍ ആ​ന​ന്ദ് ജോ​സ​ഫാ​ണ് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​റ്റൊ​രു താ​രം. 1.05 ല​ക്ഷ​ത്തി​ന് തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സാ​ണ് ലേ​ല​ത്തി​ല്‍ ആ​ന​ന്ദി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews KCL Season

Recent News

Corehub Up