ചങ്ങനാശേരി: അതിരൂപത കെസിഎസ്എല്‍ സംഘടിപ്പിക്കുന്ന നസ്രാണി 2026 കലോത്സവം ഇന്നു നടക്കും. രാവിലെ ഒമ്പതിന് അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ സിസ്റ്റര്‍ മെറിന് മൂന്നാറ്റിന്‍മുഖത്തിന്റെ പ്രാര്‍ഥനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അതിരൂപത ചെയര്‍പേഴ്സണ്‍ ഐറിന് എലിസബത്ത് അജി പതാക ഉയര്‍ത്തും. സോണല്‍ ഡയറക്ടര്‍ ഫാ. ജസ്റ്റിന് പുത്തന്‍പുര അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡന്റ് ബിനു വെളിയനാടന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സോജന് ചാക്കോ, മുന്‍ അതിരൂപത പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, എക്സിക്യൂട്ടീവ് മെംബര്‍ സജിന്‍ എൻ. എന്നിവര്‍ പ്രസംഗിക്കും. യുവദീപ്തി-എസ്എംവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
11 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന അതിരൂപതാ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് അതിരൂപത ഡയറക്ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍ പറഞ്ഞു.
Tags :