x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​സ്എ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മ​ത്സ​രം

വെബ് ഡെസ്ക്
Published: November 3, 2026 10:54 PM IST | Updated: November 3, 2026 10:54 PM IST

കോ​ത​മം​ഗ​ലം രൂ​പ​ത കെ​സി​എ​സ്എ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍

മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത കെ​സി​എ​സ്എ​ല്‍ 2026 വ​ര്‍​ഷ​ത്തെ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മ​ത്സ​രം നെ​സ്റ്റ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി. രൂ​പ​ത​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ കെ​സി​എ​സ്എ​ല്‍ അം​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​മ​നോ​ഭാ​വ​വും പ്രാ​യോ​ഗി​ക ജ്ഞാ​ന​വും പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു 170 കു​ട്ടി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

യു​പി വി​ഭാ​ഗ​ത്തി​ല്‍ വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഷൈ​ന്‍ മ​രി​യ സി​ബി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ന​റ്റ് മ​രി​യ ദേ​വ​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ റോ​സ്മി ബെ​ന്നി എ​ന്നി​വ​ര്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. ജേ​താ​ക്ക​ള്‍​ക്ക് 4,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു.

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ജെ​ന്നി കെ. ​അ​ല​ക്‌​സ് മ​ത്സ​ര​ത്തി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ത്യു രാ​മ​നാ​ട്ട്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ജോ മാ​നു​വ​ല്‍, ഓ​ര്‍​ഗ​നൈ​സ​ര്‍ സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ ട്രീ​സ, ചെ​യ​ര്‍​മാ​ന്‍ തൊ​മ്മി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍​ഹ എ​ല്‍​സ ജോ​ഫി, രൂ​പ​ത സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് സി​റി​ള്‍, ജി​യോ ജേ​ക്ക​ബ്, പോ​ള്‍ സേ​വ്യ​ര്‍, ലൗ​ഷ സി​റി​യ​ക്, ബി​നി​ത മേ​രി, സി​സ്റ്റ​ര്‍ ഡോ​ണി​യ ജോ​സ് എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ടെ​സ്മി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ര്‍ ലി​ൻഡ സി​എം​സി, സി​സ്റ്റ​ര്‍ ബി​ന​റ്റ് എ​സ്എ​ച്ച്, സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സി​ലെ​റ്റ് എ​ഫ്‌​സി​സി, ബ്ര​ദ​ര്‍ റീ​ജ​ന്‍റ് ജെ​റി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up