കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)യും ഡീപ്-ടെക് നവീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായ നയങ്ങളിലൂടെ കേരളം രാജ്യത്തെ ഏറ്റവും വ്യവസായ സൗഹൃദവും ഭാവി സജ്ജവുമായ സംസ്ഥാനങ്ങളിലൊന്നായി മാറുന്നതിന്റെ പാതയിലാണെന്ന് മന്ത്രി പി. രാജീവ്. സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ( സിക്കി) കേരള ചാപ്റ്റർ കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐടി ട്വിൻ ടവറിൽ സംഘടിപ്പിച്ച ഫ്യൂച്ചർ എഐ കോൺക്ലേവ് 2026 ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യവസായവും അക്കാദമിക മേഖലയും ഗവേഷണ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ഏകോപിപ്പിച്ചുള്ള ശക്തമായ വ്യവസായ ആവാസ വ്യവസ്ഥയാണു സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സിക്കി കേരള ചെയർ ഡോ. തോമസ് നെച്ചുപാടം, മൈക്രോസോഫ്റ്റ് എഐ വൈസ് പ്രസിഡന്റ് ബെൻ ജോൺ, പാറ്റ് കൃഷ്ണൻ, എസ്. മണികണ്ഠൻ, ജോൺ സൈമൺ, മാത്യു ചെറിയാൻ, അഖിൽ ആഷിക്ക്, രാജേഷ് നായർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham AI-based industrial growth