x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്തെ അ​ന്താ​രാ​ഷ്‌ട്ര പ്രാ​ധാ​ന്യ​മു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്്

വെബ് ഡെസ്ക്
Published: August 2, 2026 03:01 AM IST | Updated: August 2, 2026 03:01 AM IST

റോ​ട്ട​റി ക്ല​ബ് ച​വ​റ മി​ന​റ​ല്‍​സ് കോ​സ്റ്റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങിന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ര്‍​വ​ഹി​ക്കു​ന്നു.

ച​വ​റ : ജി​ല്ല​യെ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. റോ​ട്ട​റി ക്ല​ബ് ച​വ​റ മി​ന​റ​ല്‍​സ് കോ​സ്റ്റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​ന്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​യി.

റോ​ട്ട​റി മു​ന്‍ ഡി​സ്ട്രി​ക് ഗ​വ​ര്‍​ണ​ര്‍ കെ.ബാ​ബു​മോ​ന്‍ പു​തി​യ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ച് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ച​ല​ച്ചി​ത്രതാ​രം മ​ല്ലി​കാ സു​കു​മാ​ര​ന്‍, ശ​ശി ബാ​ബു, പി.​ആ​ര്‍. പ​ത്മ​നാ​ഭ​പി​ള്ള, ശി​വ​പ്ര​സാ​ദ്, ബൈ​ജു, ഫെ​ലി​ക്സ് ബാ​ബു, ആ​സാ​ദ്, മൈ​തീ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ച​ന്ദ്ര​ന്‍ -പ്ര​സി​ഡ​ന്‍റ്, കെ.​കെ അ​നി​ല്‍​കു​മാ​ര്‍ -വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ന്‍. ഓ​മ​ന​ക്കു​ട്ട​ന്‍ -സെ​ക്ര​ട്ട​റി, അ​നി​ല്‍ വി​ല്‍​സ​ണ്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews P.C. Vishnunath

Recent News

Corehub Up