കുണ്ടും കുഴിയുമായി പൂർണമായി തകർന്ന തലയോലപ്പറമ്പ് പഞ്ചായത്ത് ആറാം വാർഡിലെ കൊങ്ങിണിമുക്ക് റോഡ്.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ആറാം വാർഡിലെ കൊങ്ങിണി മുക്ക് റോഡ് പൂർണമായി തകർന്ന് കാൽനട പോലും ദുഷ്കരമായതായി പരാതി. വലിയ കുഴികൾ രൂപ്പെട്ട റോഡിൽ ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും വീണ് പരിക്കേൽക്കുന്നത് പതിവാകുകയാണ്.
ഇതുവഴി വരുന്ന വാഹനങ്ങൾക്കും യന്ത്രതകരാർ സംഭവിക്കുന്നുണ്ട്. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Road Damaged